Janayugom Online
assembly

കുഞ്ഞനന്തൻ പരോൾ ; പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

Web Desk
Posted on March 23, 2018, 11:16 am

തിരുവനന്തപുരം: കുഞ്ഞനന്തൻ പരോൾ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പികെ കുഞ്ഞനന്തന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പരോള്‍ പ്രതി പാര്‍ട്ടി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്നത് കേട്ടു കേള്‍വി ഇല്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ എല്ലാ നിയമ സാധ്യതകളും പരിശോധിച്ച ശേഷം മാത്രം പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി പറഞ്ഞത്. കുഞ്ഞനന്തന് പരോള്‍ നല്‍കുന്ന കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകളോ രാഷ്ട്രീയ വിവേചനമോ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.