Web Desk

നെടുങ്കണ്ടം

June 14, 2021, 9:01 pm

കുഞ്ഞാപ്പുവാണ് ഇപ്പോള്‍ താരം

Janayugom Online

കുഞ്ഞാപ്പു ആരാണ് മോള്. മൂപ്പത് സെക്കന്റുള്ള വിഡിയോയിലൂടെ താരമായി കുഞ്ഞാപ്പു. പൂച്ചക്കുട്ടിയ്ക്കായി കരയുന്ന കുഞ്ഞാപ്പുവിന്റെ വിവിധ ഭാവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ തരംഗം. ഇതോടെ ഇത് പകര്‍ത്തിയ കുഞ്ഞാപ്പുവിന്റെ അമ്മാവന്‍ ഹരീഷും താരമായി. 

കറുമ്പന്‍ എന്ന പൂച്ചക്കുട്ടിയെ മടിയിലിരുത്തി ഫോട്ടോ എടുക്കുവാന്‍ വേണമെന്ന് വാശിപിടിക്കുന്ന കുഞ്ഞാപ്പുവിന് പൂച്ചയെ കിട്ടി കഴിയുമ്പോള്‍ ഉള്ള സന്തോഷം വരെയുള്ള ഭാവങ്ങളും. പിന്നീട് അമ്മ പൂച്ചക്കുട്ടി കുറുമ്പനെ കടിച്ചെടുത്ത് മടങ്ങുമ്പോള്‍ കുഞ്ഞാപ്പുവിന്റെ വിതുമ്പലും സങ്കടവുമെല്ലാം വിഡിയോ കാണുന്ന ഓരോരുത്തരുടേയും ഹൃദയം കവരും. 

ഹരീഷ് പിടിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമിലും ഫേയ്‌സ് ബുക്കിലും പോസ്റ്റ് ചെയ്തതോടെയാണ് ഞൊടിയിടയില്‍ വിഡിയോ വൈറലായത്. 

Eng­lish Sum­ma­ry : kun­jap­pu viral video with cat

You may also like this video :