കക്കാട്ടുകണ്ടി കുഞ്ഞിരാമൻ നായർ നിര്യാതനായി

Web Desk

കൂട്ടാലിട

Posted on October 09, 2020, 9:35 pm

തൃക്കുറ്റിശ്ശേരിയിലെ മുതിർന്ന സിപിഐ നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കക്കാട്ടുകണ്ടി കുഞ്ഞിരാമൻ നായർ (83) നിര്യാതനായി. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ വ്യക്തിയാണ്. സി പി ഐ മണ്ഡലം കമ്മറ്റി മെമ്പർ, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗം, സി പി ഐ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി പി ഐ തൃക്കുറ്റിശ്ശേരി ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്നു. ഭാര്യ: കെ കെ ശാന്ത (മഹിളാ സംഘം പേരാമ്പ്ര മണ്ഡലം മുൻ സെക്രട്ടറി). മക്കൾ: പരേതനായ ഷാജി, ഷിബു. മരുമക്കൾ: ഷൈന, സിന്ധു.

സർവ്വകക്ഷി അനുശോചന യോഗത്തിൽ പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ടി എം ശശി അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി ഷാജു, പി എം ശ്രീകുമാർ, ഷാജി തച്ചയിൽ, പി എം കുമാരൻ, എൻ മുരളീധരൻ, രാജൻ നരയംകുളം, എം രാജൻ എന്നിവർ സംസാരിച്ചു. കെ വി സത്യൻ സ്വാഗതം പറഞ്ഞു. കക്കാട്ടു കണ്ടി കുഞ്ഞിരാമൻ നായരുടെ നിര്യാണം കോട്ടൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിയതെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ വ്യക്തമാക്കി.
Eng­lish sum­ma­ry: Kun­ji­ra­man nair died