Web Desk

March 16, 2020, 12:45 pm

കേരളാ സർക്കാറിനെയും, ആരോഗ്യ വകുപ്പിനെയും, ജനങ്ങളെയും വെല്ലുവിളിച്ചു കുന്നമംഗലം ഫാമിലി വെഡിങ് സെന്റർ

Janayugom Online

കോവിഡ് പശ്ചാത്തലത്തിൽ കേരള ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് കോഴിക്കോട് കുന്നമംഗലം ഫാമിലി വെഡിങ് സെന്റർ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സ്റ്റാഫ്‌ പഞ്ചിങ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ജാഗ്രതാ നിർദ്ദേശത്തിന് യാതൊരു വിലയുംകല്പിക്കാതെ ഇപ്പോളും നിർബന്ധിത പഞ്ചിങ് തുടരുകയാണ് മാനേജ്‍മെന്റ്. എന്നാൽ തൊഴിലാളികളുടെ സുരക്ഷക്കായി അവിടെ ഒരു ഹാൻഡ് സാനിറ്റൈസർ പോലും വാങ്ങിവെക്കാൻ ഇവർ മുതിരുന്നില്ല.

സ്ഥാപനത്തിന്റെ നടപടിയിൽ  അറിയിച്ചപ്പോൾ തൊഴിലാളികൾക്ക് നേരെ വളരെ ധിക്കാരപരവും സർക്കാരിന്റെ ഈ നിർദ്ദേശത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മറുപടിയാണ് മുതലാളിമാരിൽനിന്നും ലഭിച്ചത്. നാടിനോടും ജനങ്ങളോടും യാതൊരു പ്രതിബദ്ധതയുമില്ലാതെ എങ്ങനെയും പണമുണ്ടാക്കാനുള്ള വെഗ്രതയിലാണ് സ്ഥാപന ഉടമകൾ. കൂട്ടം കൂടാൻ പാടില്ലായെന്നുള്ള നിർദ്ദേശത്തെ അവഗണിച്ചുകൊണ്ട് യാതൊരുവിധ സേഫ്റ്റി മുൻകരുതലുകളും ഇല്ലാതെ ഏകദേശം 250 ഓളം ആൾക്കാരെ വിവിധ സ്ഥലങ്ങളിൽനിന്നും വിളിച്ചുവരുത്തി ഇന്റർവ്യൂ സങ്കടിപ്പിക്കുകയും ചെയ്തു.

ഇന്റർവ്യൂകളും മീറ്റിംഗുകളും ഇപ്പോളും യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ തുടരുന്നു. ഇന്ന് (16/032020) രാവിലെയും 100 പേരെയാണ് ഇവർ വിളിച്ചുവരുത്തിയിരിക്കുന്നത്. 20/03/2020 (വെള്ളി) ഏകദേശം 200 ഓളം ആൾക്കാരെ വിളിച്ചുകൂട്ടി മീറ്റിങ്ങും ട്രെയിനിഗും സംഘടിപ്പിച്ചിരിക്കുകയാണിവർ. ഇതിനെല്ലാം പുറമെ പൊതുപരിപാടികൾ സങ്കടിപ്പിക്കാൻ പാടില്ലാ എന്നുള്ള നിർദ്ദേശത്തെ മറികടന്നു ഈ വരുന്ന 02/04/2020ന് (വ്യാഴം) പുതിയ ഷോപ്പിന്റെ ഉത്ഘാടനം അതിവിപുലമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.

നാടുമുഴുവൻ ആശങ്കയിൽ ആയിരിക്കുമ്പോൾ ഇവർ ആഘോഷങ്ങളുടെ പിന്നാലെയാണ്. എന്തിനാണിവർക്കിത്ര തിടുക്കം? നാട് മുഴുവൻ ഒറ്റകെട്ടായി നിന്ന് ആ മഹാ വിപത്തിനെ ചെറുക്കൻ ശ്രമിക്കുമ്പോൾ ഇവർ ചില്ല് മുറികളിൽ ഇരുന്നു യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും നൽകാതെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നു. അവിടെ പണിയെടുക്കുന്ന നമ്മുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല നമുക്കൊരോർത്തർക്കുമുണ്ട്. രോഗം പടരാതിരിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്തായമായി പാലിക്കുക എന്നുള്ള ഉത്തരവാദിതം നമുക്കുള്ളതാണ്. സ്ഥാപനത്തിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമണ് ഉയർന്നിരിക്കുന്നത്.

Eng­lish Summary:Kunnamangalm fam­i­ly wed­ding cen­ter donot fol­low­ing covid alert

You may also like this video