29 March 2024, Friday

കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്നെ മൻസിയക്ക് നൃത്തം അവതരിപ്പിക്കുവാനുള്ള അനുമതി സര്‍ക്കാര്‍ നേടിക്കൊടുക്കണം: കുരീപ്പുഴ

Janayugom Webdesk
തൃശൂർ
April 3, 2022 10:09 pm

മൻസിയ എന്ന കലാകാരിക്ക് മതത്തിന്റെ പേരിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിന് അനുവാദം നിഷേധിക്കുക വഴി ഉണ്ണായി വാര്യരെയും അമ്മന്നൂരിനേയും അപമാനിക്കുകയായിരുന്നുവെന്ന് കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. സർക്കാർ മതേതരത്വത്തിന്റെ പേരിൽ ശക്തമായ നിലപാടെടുക്കണം. കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്നെ മൻസിയക്ക് നൃത്തം അവതരിപ്പിക്കുവാനുള്ള അനുമതി ഗവൺമെന്റ് ചെയ്തുകൊടുക്കണമെന്നും കവി പറഞ്ഞു. മൻസിയക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കുന്നതിനുള്ള അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള യുക്തിവാദി സംഘം തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച “മൻസിയക്കൊപ്പം മനുഷ്യ പക്ഷം” എന്ന പേരിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ഡി ഉഷ അധ്യക്ഷത വഹിച്ചു. ടി കെ ശക്തീധരൻ, അഡ്വ. രാജഗോപാൽ വാകത്താനം, സി ചന്ദ്രബാബു, സന്തോഷ് മാനവം, കെ നളിനി എന്നിവർ സംസാരിച്ചു. തുടര്‍ന്ന് തിയ്യറ്റർ ബ്ലാക്ക് കണ്ണപുരം അവതരിപ്പിച്ച കന്നബീസ് ഇൻഡിക്ക എന്ന നാടകവും അവതരിപ്പിച്ചു.

Eng­lish Sum­ma­ry: Kureep­puzha on masiya denied from Danc­ing in Koodamkulam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.