ജീവിക്കാനുള്ള അവകാശം തടയാന്‍ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും, ഇന്ത്യയുടെ മതേതര സ്വഭാവം തകര്‍ക്കപ്പെടുന്നത് കാണുമ്പോള്‍ പ്രതിഷേധിക്കാതെ നോക്കി നില്ക്കാന് എഴുത്തുകാര്‍ക്ക് കഴിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തില്‍ ഇന്ത്യ: മായുന്ന വര്‍ണങ്ങള്‍ തെളിയുന്ന വരകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ ഇ വി സ്വാഗതം ആശംസിച്ചു. കുരീപ്പുഴ ശ്രീകുമാര്‍ രചിച്ച് നിര്‍മാതളം ബുക്സ് പ്രസിദ്ധീകരിച്ച കരിന്തണ്ടന് കാവല്‍ നില്ക്കും പ്രഭാതങ്ങള്‍ എന്ന കൃതി ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി കെ സുധീര്‍ പ്രകാശനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ഗംഗാധരന് പുസ്തകം ഏറ്റുവാങ്ങി. നീര്‍മാതളം ബുക്സ് മാനേജര്‍ അനില്‍ കുറ്റിച്ചിറ സംസാരിച്ചു.