15 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 14, 2025
February 8, 2025
February 8, 2025
February 5, 2025
February 4, 2025
February 4, 2025
February 4, 2025
February 3, 2025
February 1, 2025

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്

Janayugom Webdesk
ആലപ്പുഴ
November 16, 2024 7:51 pm

ആലപ്പുഴ മണ്ണഞ്ചേരിയിലെയും പുന്നപ്രയിലെയും മോഷണങ്ങള്‍ക്ക് പിന്നില്‍ കുറുവാ സംഘമാണെന്ന് സ്ഥിരീകരിച്ച് പൊലീസ് . രണ്ട് സ്ഥലങ്ങളിലും മോഷണത്തിന് എത്തിയ പ്രതികളിലൊരാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ ‌സജീവമാകുമെന്ന് ആലപ്പുഴ ഡി വൈ എസ് പി മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നുണ്ട്. പൊലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. കുറുവ സംഘം തീർഥാടനകാലം തെരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡി വൈ എസ് പി പറഞ്ഞു.
രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി കാമറകൾ മോഷണ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണ് പ്രവർത്തനം. ഇതെല്ലാം നോക്കുമ്പോൾ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡി വൈ എസ് പി പറഞ്ഞു. കുറുവകൾ കൂട്ടമായി വന്ന് സംഘങ്ങളായി തിരിയും. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.