കുറുവ പ്രവേശനം: സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അഖിലേന്ത്യാ കിസാൻസഭ

Web Desk
Posted on May 04, 2018, 7:40 pm
മാനന്തവാടി: പരിധികൾ ഇല്ലാതെ സഞ്ചാരികളെ കുറുവ ദ്വീപിൽ പ്രവേശപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുറുവനും കച്ചവടക്കാരെയും കുട്ടി സി പി എം നടത്തുന്ന പ്രഹസന സമരം നിർത്തണമെന്ന് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതിക പ്രശ്നങ്ങളും ആനത്താരയും ഉൾപ്പെടുന്ന കുറുവയിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കരുത്. ഈ കാര്യങ്ങൾ അറിയുന്ന സിപിഎം അഖിലേന്ത്യാ കിസാൻസഭയെ കടലാസ് സംഘടനയെന്ന് സി പി എം പറയുമ്പോൾ സ്വന്തം പാർട്ടിയുടെ കർഷക സംഘടന എത്രസമരം  ചെയ്തുവെന്നും സി പി എം പരിശോധിക്കണമെന്നും അഖിലേന്ത്യാ കിസാൻസഭ താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ എല്ല ടൂറിസം മേഖലയിലും നിയന്ത്രണങ്ങൾ ഉണ്ട്. കുറുവ ദ്വീപിൽ ശാസ്ത്രജ്ജൻമാർ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് സന്ദർശകരുടെ എണ്ണം  400 പേരായി പരിമിധപ്പെടുത്തിയത്. കുറുവ വിഷയം കോടതിയുടെ പരിഗണനയിലാണ്.400 പേരിൽ കുടുതൽ പേരെ ദ്വീപിൽ പ്രവേശിപ്പിച്ചാൽ നിയമപ്രശ്നം സൃഷ്ടിക്കുമെന്നും എതെങ്കിലും പരിസ്ഥിതി സംഘടന കോടതിയെ സമിപ്പിച്ചാൽ കുറുവദ്വീപ് അടച്ച് പുട്ടുന്ന സ്ഥിതിയിലെത്തും.