കുറുവ ദ്വീപിനെ സംരക്ഷിക്കണം സിപിഐ

Web Desk

വി.ജോർജ് നഗർ (മാനന്തവാടി)

Posted on February 09, 2018, 7:40 pm
ഏഷ്യയിലെ ജനവാസമില്ലാത്ത ഏക ശുദ്ധജല ദ്വീപായ കുറുവാ ദ്വീപിനെ സംരക്ഷിക്കണമെന്നും സന്ദർശകർക്ക് എർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിൻമാറണമെന്നും വയനാട് നടന്ന ജില്ലാ സമ്മേളനത്തില്‍ സിപിഐ ആവശ്യപ്പെട്ടു.
അപൂർവ്വ സസ്യങ്ങളുടെ കലവറയെന്ന് അറിയപ്പെടുന്ന ദ്വീപിന്റെ നിലനിൽപ്പിന് നിയന്ത്രണം ആവിശ്യമാണ് ഇതിനാല്‍ത്തന്നെ ദ്വീപിനെ സംരക്ഷിക്കണമെന്നും പ്രമേയത്തില്‍ സിപിഐ ആവശ്യപ്പെട്ടു.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപിലെ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന നടപടിയുണ്ടകരുതെന്നും കുറുവ ദ്വീപിന്റെ സംരക്ഷണം വനസംരക്ഷണസമതിയെ എൽപിക്കണമെന്നും സിപിഐ കൂട്ടിച്ചേര്‍ത്തു.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സീനിയർ സയിന്റിസ്റ്റ് വിനോദ്സിന്നയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയത്. വംശനാശം സംഭവിക്കുന്ന ഓർക്കിടുകളും അപുർവ്വയിനം ഔഷധസസ്യങ്ങളും സംരക്ഷിക്കുന്നതിന് വനം വകുപ്പ് നടപടി സ്വീകരിക്കണം.നിയന്ത്രണമില്ലാതെ സഞ്ചാരികൾ പ്രവേശനം അനുവദിച്ചൽ ദ്വിപ് നശിക്കും. കുറുവ ദ്വീപിന്റെ പരിസരത്തെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് റെയിൽഫെൻസിംഗ്‌ സ്ഥാപിക്കണം. കൂടാതെ കുറുവാ ദ്വീപിനെ സംരക്ഷണമേഖലയായി പ്രഖ്യാപിക്കണമെന്നും നിയന്ത്രണങ്ങൾക്ക് വിധേയമായി സഞ്ചാരികൾക്ക് പ്രവേശനനുമതി നൽകാവുവെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് പ്രവേശനത്തിന് സൗകര്യമായി ഓൺലൈൻ ടിക്കറ്റ് സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്നും സി പി ഐ വയനാട് ജില്ലാസമ്മേളനം പറഞ്ഞു.