20 April 2024, Saturday

കുറുവ ദ്വീപിലെ ചങ്ങാടം നീറ്റിലിറക്കി

വയനാട് ബ്യൂറോ
കല്‍പറ്റ
October 29, 2021 3:21 pm

കുറുവ ഇക്കോടൂറിസം സെന്ററിൽ സഞ്ചാരികൾക്കായി ഒരുക്കിയ മുള ചങ്ങാടം നീറ്റിലിറക്കി. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന, ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അബ്ദുൾ സമദ് എന്നിവർ സന്നിഹിതരായിരുന്നു. വലിപ്പമുള്ള ആനമുള എന്ന പ്രത്യേകയിനം മുളയുപയോഗിച്ച് തനത് ഗോത്ര രീതിയിൽ നിർമ്മിച്ച ഈ ചങ്ങാടം സ്ഥലവാസികളായ വിഎസ്എസ് അംഗങ്ങൾ ആണ് പണിതത്. 50 ആളുകൾക്ക് ഒരേ സമയം സഞ്ചരിക്കാവുന്നതാണ് ഈ ചങ്ങാടം.

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.