വയനാട് ബ്യൂറോ

കൽപറ്റ

April 10, 2021, 4:58 pm

കുറുവ ദ്വീപ് സഞ്ചാരികൾക്കായ് വീണ്ടും തുറന്നു

Janayugom Online

കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന കുറുവ ദ്വീപ് സഞ്ചാരികൾക്കായ് വീണ്ടും തുറന്നു. ദ്വീപ് തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കുമായി. വിനോദ സഞ്ചാര കേന്ദ്രം തുറന്നതോടെ പ്രതീക്ഷയർപ്പിച്ച് സമീപെത്തെ കച്ചവടക്കാരും പ്രദേശവാസികളും. അതിനിടെ ദ്വീപ് വീണ്ടും അടപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായും സൂചന.

കുറുവ ദ്വീപ് തുറക്കുന്നതിനെതിരെ നൽകിയ ഹര്‍ജിയില്‍ അനുവദിക്കപ്പെട്ട സ്റ്റേ കഴിഞ്ഞ ദിവസം ഹൈക്കോടതി താല്‍ക്കാലികമായി പിന്‍വലിച്ചതോടെയാണ് കേന്ദ്രം തുറക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. 2019 മാര്‍ച്ച് 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരമാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി കുറുവാദ്വീപ് അടച്ചുപൂട്ടിയത്. വനമേഖലകളില്‍ ഇക്കോടൂറിസം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയത്. ഇതിനെതിരെ പ്രദേശത്തെ 38 ഓളം പേര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ ടൂറിസം കേന്ദ്രം തുറക്കാന്‍ ഹൈകോടതി താല്‍ക്കാലികാനുമതി നല്‍കിയത്.

കുറുവ അടച്ചുപൂട്ടുന്നതിന് മുമ്പായി ദിവസേന പ്രവേശനം നല്‍കിയിരുന്ന പ്രതിദിനം 1050 പേര്‍ക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനത്തിന് അനുമതിയുള്ളൂ. ഇത് കുറുവയുടെ രണ്ട് ഭാഗങ്ങളിലൂടെയുള്ള പ്രവേശനകവാടങ്ങള്‍ക്ക് തുല്യമായി പങ്കുവെക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുറമെ കോടതി നല്‍കിയ കര്‍ശന നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് സഞ്ചാരികെളെ കുറുവയില്‍ പ്രവേശിപ്പിക്കുന്നത്. കുറുവയിലെ വിനോദസഞ്ചാരം സംബന്ധിച്ച് രണ്ട് വര്‍ഷത്തിലധികമായി, പ്രദേശത്തെ രണ്ട് വ്യക്തികളും, ഒരു സംഘടനയും നല്‍കിയ ഹര്‍ജിയും ഹൈകോടതിയില്‍ ഉണ്ട്.

ENGLISH SUMMARY:Kuruva Island reopens to tourists
You may also like this video