കോവിഡ് 19; കുസാറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു

Web Desk

കൊച്ചി

Posted on July 14, 2020, 6:39 pm

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ വകുപ്പുകളിലായി നടത്താനിരുന്ന ബിടെക്ക് റഗുലര്‍ (മറൈന്‍ എഞ്ചിനീയറിങ് അവസാന വര്‍ഷം ഒഴികെ) പരീക്ഷകള്‍ മാറ്റിവെച്ചു.

സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്, കുട്ടനാട്, പുളിങ്കുന്ന്, കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, ഷിപ്പ് ടെക്‌നോളജി, പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നോളജി എന്നീ വകുപ്പുകളുടെയും പരീക്ഷകളാണ് മാറ്റിവെച്ചത്.പാര്‍ട്ട്ടൈം ബിടെക്ക് കോഴ്‌സുകളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്റ് എഞ്ചിനീയറിങ് ട്രെയിനിങ് നടത്തു ബി.എഫ്എസ്‌സി ഡിഗ്രി പരീക്ഷയും, മരിയന്‍ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ്, തിരുവനന്തപുരം, നിസാര്‍ റഹീം ആന്റ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൊല്ലം, ടികെഎം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കൊല്ലം, എന്നീ കോളേജുകളിലെ ബിആര്‍ക് ഡിഗ്രി പരീക്ഷകളും മാറ്റിയവയില്‍പെടും. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Eng­lish sum­ma­ry: Kusat exams post­poned

You may also like this video: