June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

കുട്ടനാട് വീണ്ടും പ്രളയ ഭീതിയിൽ; തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് കുറയുന്നു

By Janayugom Webdesk
August 5, 2020

തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് കുറയുന്നതുമൂലം കുട്ടനാട് വീണ്ടും പ്രളയ ഭീതിയിൽ. നിലവിൽ ജലനിരപ്പ് ഉയരുന്നില്ലെങ്കിലും കടലിലേക്കുള്ള ഒഴുക്ക് സാവധാനത്തിലാണ് നടക്കുന്നതെന്ന് കുട്ടനാട് കായൽ നെൽഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ ജനയുഗത്തോട് പറഞ്ഞു. ഇതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. എ സി റോഡിലെ ഒന്നാംകുറ്റി ഭാഗം വെള്ളത്തിൽ മുങ്ങി. തോട്ടപ്പള്ളിയിലെ സ്പിൽവേ ഷട്ടറുകൾ പൂർണ്ണമായും ഉയർത്തിയിട്ടില്ല. സ്പിൽവേ സ്ഥാപിച്ചിട്ട് 65 വർഷം പൂർത്തിയായിട്ടും ഇതിന്റെ അറ്റകുറ്റപണി അപൂർവ്വമായി മാത്രമാണ് നടത്തിയത്. 420 മീറ്റർ ദൂരമുള്ള സ്പിൽവേയിലെ മുഴുവൻ ഷട്ടറുകളും പൂർണ്ണമായി പ്രവർത്തിക്കുന്നില്ല. 40 ഷട്ടറുകളിൽ 12 എണ്ണം തകരാറിലാണ്. ഒഴുക്ക് സുഗമമാക്കുന്നതിനായി സ്പിൽവേ മുതൽ കടൽവരെയുള്ള കനാലിന്റെ വീതി 300 മീറ്ററായി വർധിപ്പിക്കുന്ന ഡ്രഡ്ജിംഗ് മാത്രം കൊണ്ട് കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
പൊഴിമുറിക്കുന്നതിന്റെ പേരിൽ നടക്കുന്നത് മണൽ ഖനനവും മറ്റുമാണ്. ശാശ്വതമായ പരിഹാരമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പ്രളയകാലത്തും തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായിരുന്നില്ല. കുട്ടനാട്ടിൽ അധികമായെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കുകയും കടലിൽനിന്നുള്ള ഓരുജലം കുട്ടനാട്ടിലെ കൃഷിമേഖലയിലേക്കു കയറാതെ തടയുകയുമാണ് സ്പിൽവേയുടെ നിർമ്മാണ ലക്ഷ്യമെങ്കിലും അത് നിറവേറ്റാൻ സാധിക്കുന്നില്ല.
മണൽ ഖനനത്തിനെതിരെ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വരും നാളുകളിൽ തോട്ടപ്പള്ളി സ്പിൽവേക്ക് വേണ്ടിയും ഉണ്ടാകും. സ്പിൽവേയുടെ ഷട്ടർ അശാസ്ത്രീയമായാണ് നിർമിച്ചതെന്നും വിദഗ്ദ്ധർ പറയുന്നു. സ്പിൽവേ നവീകരണത്തിന് കോടികൾ അനുവദിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. സ്പിൽവേ മൊത്തത്തിൽ പൊളിച്ച് പണിതാൽ മാത്രമേ കുട്ടനാട് പ്രളയ വിമുക്തമാകൂ. സ്പിൽവേ സ്ഥിതിചെയ്യുന്ന ദേശീയപാത 66ന്റെ പുനരുദ്ധാരണത്തിനൊപ്പം ഇതും നടത്തുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാർ.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.