തൊടുപുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ തൊടുപുഴയിൽ പറഞ്ഞു. സീറ്റ് കേരള കോൺഗ്രസിനാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഉമ്മൻചാണ്ടി ഉറപ്പ് നൽകിയെന്ന ജോസ് കെ. മാണിയുടെ അവകാശവാദം അർത്ഥമില്ലാത്തതാണ്. സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള ചർച്ച പോലും ആരംഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും ചർച്ചകൾ തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട് കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇതിലൊരു തർക്കത്തിന്റെ ആവശ്യമില്ല. ഉമ്മൻചാണ്ടി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. പുനലൂർ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത് കേരള കോൺഗ്രസ് എം വാങ്ങിയ കുട്ടനാട് സീറ്റിൽ മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. രണ്ടില ചിഹ്നം സംബന്ധിച്ച പാര്‍ട്ടിക്കുള്ളിലെ തർക്കം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. യുഡിഎഫിനായി ജോസഫ് പക്ഷത്തുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ചത്. ജേക്കബിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
English Summary: Kuttanadu by election fight for seat.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.