Web Desk

തിരുവനന്തപുരം

March 05, 2020, 11:19 pm

കുട്ടനാട് സീറ്റ് കോൺഗ്രസിന് നൽകാൻ കേരള കോൺഗ്രസ് ധാരണ

Janayugom Online

കുട്ടനാട് നിയമസഭ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത് പകരം മറ്റൊരു നിയമസഭ മണ്ഡലം ഏറ്റെടുക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ധാരണയായി. ഇന്നലെ രാത്രിയോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയിൽ ചേർന്ന ഉഭയകക്ഷി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

പകരം മൂവാറ്റുപുഴ നിയമസഭ മണ്ഡലം നൽകാമെന്ന ധാരണയാണ് കോൺഗ്രസ് നൽകിയതെന്ന് ജോസഫ് വിഭാഗം നേതാക്കൾ സൂചിപ്പിച്ചു. ഇന്ന് രാവിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി ഇതു സംബന്ധിച്ച് തുടർ ചർച്ച നടത്തി. ഇതിനായി ജോസ് കെ മാണിയും റോഷി അഗസ്റ്റിൽ എംഎൽഎയും തിരുവനന്തപുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കേരള കോൺഗ്രസിന് നൽകിയ പുനലൂർ സീറ്റ് വിട്ടു നൽകിയാണ് 2010 ൽ കെ സി ജോസഫിന് വേണ്ടി കുട്ടനാട് സീറ്റ് വാങ്ങിയതെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ഓർമിപ്പിക്കുന്നു. കുട്ടനാട് സീറ്റ് വിട്ടു നൽകുമ്പോൾ തങ്ങൾക്കും പകരം ഒരു സീറ്റ് അർഹതപ്പെട്ടതാണെന്ന് ഇവർ സൂചിപ്പിച്ചു.