18 April 2024, Thursday

അവധി ദിനങ്ങളിൽ കുട്ടവഞ്ചി സവാരിക്ക് തിരക്കേറുന്നു

Janayugom Webdesk
കോന്നി 
April 10, 2023 11:08 am

അവധി ദിനങ്ങളിൽ കുട്ടവഞ്ചി സവാരിക്ക് തിരക്കേറുന്നു.വെള്ളിയാഴ്ച ദിവസം 67000 രൂപയും ശനിയാഴ്ച 79500 രൂപയുമാണ് കുട്ടവഞ്ചി യാത്രയിൽ നിന്നും ലഭിച്ച വരുമാനം. ഈസ്റ്റർ ദിനത്തിലും കുട്ടവഞ്ചി കയറുവാൻ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായി. കല്ലാറ്റിൽ വെള്ളം കുറഞ്ഞത് മൂലം ഹ്രസ്വ ദൂര യാത്രകൾ മാത്രമാണ് ഇപ്പോഴുള്ളത്. പഴയ ലൈഫ് ജാക്കറ്റുകൾ കാലപ്പഴക്കം ചെന്നതിനാൽ പുതിയ ജാക്കറ്റുകളും വനം വകുപ്പ് എത്തിച്ചിട്ടുണ്ട്. മുതിർന്നവർക്കുള്ള 50 ലൈഫ് ജാക്കറ്റ്,കുട്ടികൾക്കുള്ള 11 ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയ് എന്നിവയാണ് എത്തിച്ചിട്ടുള്ളത്. കല്ലാറ്റിൽ ജല നിരപ്പ് കുറവാണ് എങ്കിലും വരും ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ നദിയിൽ കൂടുതൽ വെള്ളം നിറഞ്ഞ് ദീർഘദൂര സവാരി ആരംഭിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ആണ് കുട്ടവഞ്ചി കയറുവാൻ അടവിയിൽ എത്തുന്നത്. ആനതാവളത്തിൽ എത്തുന്നവരാണ് അടവിയിൽ എത്തുന്നവരിൽ ഏറെയും. ഇവർ മണ്ണീറ വെള്ളചാട്ടത്തിലും സന്ദർശനം നടത്തിയ ശേഷമാണ് മടങ്ങുക.

Eng­lish Sum­ma­ry: Kut­ta­vanchi rides are crowd­ed dur­ing holidays

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.