4 December 2024, Wednesday
KSFE Galaxy Chits Banner 2

ലോക റെക്കോർഡ് നേട്ടവുമായി എത്തിയ “കുട്ടിദൈവം” ഇനി മാറ്റിനീ ഡോട്ട് ലൈവിലും നീൽസ്ട്രീമിലും; പ്രദർശ്ശനം ഇന്ന് മുതൽ

Janayugom Webdesk
December 11, 2021 12:45 pm

ക്യാമറ നായികയായി വരുന്നകേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കാതെ ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡിന്റെ നിറവിൽ നിൽക്കെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഈ മാസം 11 ന് ആണ് നീൽ സ്ട്രീമിലൂടെയും മാറ്റിനീ ഡോട്ട് ലൈവിലൂടെയും ‘കുട്ടിദൈവം’ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കാൻ പോകുന്നത്.

ഡോ. സുവിദ് വിൽസൺ കഥാ സംവിധാനം നിർമ്മാണം നിര്‍വ്വഹിച്ച “കുട്ടി ദൈവത്തന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രമുഖ മാധ്യമ പ്രവർത്തകന്‍ സജീവ് ഇളമ്പലാണ് .സനൽ ലസ്റ്റർ
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന കുട്ടി ദൈവത്തിൽ പ്രജോദ് കലാഭവൻ, നസീർ സംക്രാന്തി, പ്രശാന്ത് അലക്സാണ്ടർ, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുരുക്കുകൾ, മാസ്റ്റർ കാശിനാഥൻ തുടങ്ങിയ മോളിവുഡിലെ പ്രശസ്ത അഭിനേതാക്കൾ ഈ സിനിമയിലെ മറ്റ് അഭിനേതാക്കളിൽ ഉൾപ്പെടുന്നു.കേന്ദ്ര കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് കൃപ പ്രകാശാണ്.എഡിറ്റർ‑നിഹാസ് ആർട്ട്-ഓമനക്കുട്ടൻ, മേക്കപ്പ് നിഷ ബാലൻ, കോസ്റ്റ്യൂം-രേഷ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ‑ജോമോൻ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ‑റോബിൻ മാത്യു, അസിസ്റ്റന്റ് ക്യാമറാമാൻ‑വിവേക് ​​എംഡി, സ്റ്റിൽസ്-അരുൺ ടിപി, പി.ആര്‍.ഓ — പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ്.
eng­lish summary;“Kutti Daivam” is now avail­able on Matinee.com and Neilstream
you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.