24 April 2024, Wednesday

കൂട്ടിക്കൽ ജീവിതത്തിലേക്ക് മടങ്ങുന്നു

Janayugom Webdesk
കോട്ടയം
October 19, 2021 10:22 pm

വെള്ളമിറങ്ങിയതോടെ വീണ്ടും പ്രതീക്ഷയുടെ പുതുനാമ്പുമായി ദുരിതക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങുകയാണ് കൂട്ടിക്കൽ നിവാസികൾ. വെള്ളവും ചെളിയും നിറഞ്ഞ വീടുകളും കടകളും സന്നദ്ധപ്രവർത്തകരുടെയുൾപ്പെടെ സഹായത്തോടെ വൃത്തിയാക്കി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഇവർ.

ഉരുൾപൊട്ടിയ വെള്ളം കലിതുള്ളി ഒഴുകിയ പുല്ലകയ്യാർ ശാന്തമായതോടെയാണ് ഇരു പ്രദേശങ്ങൾക്കും ഉണ്ടായ തീരാനഷ്ടങ്ങൾ വ്യക്തമായി ദൃശ്യമായത്. കുട്ടിക്കലിൽ ആറ്റു തീരത്തെ റോഡുകൾ പലയിടങ്ങളിലും ടാറിന്റെ അവശേഷിപ്പുകൾ പോലുമില്ലാതെ കുണ്ടും കുഴിയും ആയി മാറി. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് വളരെ ശ്രമഫലമായാണ് ഈ പാതകൾ ഗതാഗതയോഗ്യമാക്കി മാറ്റിയത്. പാതയോരങ്ങളിൽ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകളിൽ ഏറിയ പങ്കും ഒടിഞ്ഞോ മറിഞ്ഞോ പോയിരിക്കുകയാണ്. അതേസമയം വീണ്ടും മഴ ശക്തമായേക്കുമെന്ന റിപ്പോർട്ടും ഇവരെ ഭീതിയിലാക്കുന്നുണ്ട്.

 

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ കൂട്ടിക്കൽ, കാവാലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ പ്രദേശങ്ങളിൽ പെയ്തത് അതിതീവ്ര മഴയാണ്. പീരുമേട്ടിൽ 300 മില്ലീമീറ്റർ മഴയും പൂഞ്ഞാറിൽ 160 മില്ലിമീറ്ററും കാഞ്ഞിരപ്പള്ളിയിൽ 270 മില്ലീമീറ്ററും ഈരാറ്റുപേട്ടയിൽ 141 മില്ലിമീറ്റർ മഴയും ശനിയാഴ്ച പെയ്തതയാണു കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്ക്. മീനച്ചിലാർ അഞ്ച് മണിക്കൂറിനുള്ളിൽ ഏഴു മീറ്ററും മണിമലയാർ ഒമ്പത് മീറ്ററും ജലനിരപ്പ് ഉയർന്നതായാണു കണക്കുകൾ രേഖപ്പെടുത്തുന്നത്.
eng­lish summary;kuttikkal back to life after the flood
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.