കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭൂമിയുടെ അവസാനഘട്ട വിതരണവും പൂര്‍ത്തീകരിക്കുന്നതിന് നടപടിയായി. പട്ടയം നല്കിയ 137 പേര്‍ക്ക് വിതരണം ചെയ്ത ഭൂമി വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം മാറ്റി നല്‍കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. 2009ലാണ് തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ ഭൂമി അനുവദിച്ചത്. എന്നാല്‍ പട്ടയത്തിലെ ഭൂമി ഏതെന്ന് കാണിച്ച് നല്‍കിയിരുന്നില്ല.
തുടര്‍ന്ന് നിരവധിയായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയും എൽഡിഎഫ് സര്‍ക്കാര്‍ ഈ വിഷയം പരിഗണിച്ച് തൊഴിലാളികള്‍ക്ക് ഭൂമി അളന്ന് തിരിച്ച് കൈവശരേഖ നൽകുകയുമായിരുന്നു. ഇതുവരെ 2300 പേർക്ക് ഇവിടെ ഭൂമി വിതരണം നടത്തി. ഇനി 537 പേര്‍ക്ക് ഭൂമി നല്‍കാനുമുണ്ട്. ഇതിനുവേണ്ട നടപടികളും അവസാന ഘട്ടത്തിലാണ്. വിതരണം നടത്തിയ ഭൂമിയില്‍ 137 പേരുടെ ഭൂമികള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഭൂമി മാറ്റി നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി തഹസില്‍ദാര്‍ ജിജി എം കുന്നപ്പള്ളി പറഞ്ഞു.
നിലവില്‍ വിതരണത്തിന് ബാക്കിയുള്ള 537 പേരും ഭൂമി വാങ്ങുന്നതിന് എത്താത്തവരാണ്. ഇവര്‍ക്ക് സ്വന്തം ഭൂമി വാങ്ങുന്നതിന് ഒരിക്കല്‍ കൂടി അവസരം നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ വീടും
സ്ഥലുവുമില്ലാത്ത തോട്ടം തൊഴിലാളികളുടെ പുനരധിവാസമെന്നത് ആദ്യ ഘട്ടം പൂര്‍ത്തിയാകും.
ENGLISH SUMMARY:Kuttiyarwali land distribution process in final stage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.