19 April 2024, Friday

ലോക റെക്കോർഡിൽ ഇന്ത്യയിൽ നിന്നും കുട്ടി ദൈവം ..

Janayugom Webdesk
September 4, 2021 8:50 pm

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഹസ്വചിത്രം
ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ഗണത്തിൽ ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്
രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കുട്ടി ദൈവത്തിൻ്റെ സംവിധായകന് കൈമാറി.

മാധ്യമ പ്രവർത്തകനും പ്രോഗ്രാം പ്രൊഡ്യൂസറുമായ സജീവ് ഇളമ്പലാണ് കുട്ടി ദൈവത്തിൻ്റെതിരക്കഥ എഴുതിയിരിക്കുന്നത് .ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. നിരവധി പരസ്യചിത്രങ്ങൾക്ക് ചായാഗ്രഹണം നിർവഹിച്ചിട്ടുള്ള സനൽ ലസ്റ്ററാണ് ദൈവത്തിൻ്റെ ചായാഗ്രഹണം ഒരുക്കിയിരിക്കുന്നത് .

മലയാളത്തിലെ പ്രമുഖ താരങ്ങളായ പ്രജോദ് കലാഭവൻ, പ്രശാന്ത് അലക്സാണ്ടർ, നസീർ സംക്രാന്തി, പാലാ അരവിന്ദൻ, കണ്ണൻ സാഗർ, ഷഫീഖ് റഹ്മാൻ, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്റഫ് ഗുരുക്കൾ , മാസ്റ്റർ കാശിനാഥൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു…കുട്ടി ദൈവത്തിൻ്റെ എഡിറ്റിംഗ് നിഹാസ് നിസാർ, ആർട്ട്-ഓമനക്കുട്ടൻ, കോസ്റ്റ്യൂം-രേഷ് കുമാർ, മേക്കപ്പ് നിഷ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ‑ജോമോൻ ജോയ്, സ്റ്റിൽസ്-അരുൺ ഡബ്ബിംഗ് ( നായിക) ‑കൃപ പ്രകാശ് എന്നിവരാണ്.
eng­lish summary;Kutty Daivam is the first real­is­tic short film in the world
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.