അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് എയർവേയ്സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നേർക്ക റൂട്ട്സും കുവൈറ്റ് എയർവേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരിയും കുവൈറ്റ് എയർവേയ്സ് സെയിൽസ് മാനേജർ സുധീർമേത്തയും തമ്മിൽ ധാരണാപത്രം ഒപ്പ് വച്ചു.
ധാരണയുടെ അടിസ്ഥാനത്തിൽ കുവൈറ്റ് എയർവേയ്സിൽ യാത്ര ചെയ്യുന്ന പ്രവാസി മലയാളികൾക്ക് അടിസ്ഥാന യാത്രാനിരക്കിൽ ഏഴ് ശതമാനം ഇളവ് ലഭിക്കും. നോർക്ക ഫെയർ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോർക്ക ഐഡി കാർഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രസ്തുത ഇളവ് ലഭിക്കും. നേരത്തേ നോർക്ക റൂട്ട്സും ഒമാൻ എയർവേയ്സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിൽ നോർക്ക ഫെയർ ഒമാൻ എയർവേയ്സിൽ നിലവിൽ ഉണ്ടായിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.