വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ട് കു​വൈ​ത്ത് എ​യ​ര്‍​വെ​യ്സി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ന്‍  മ​രി​ച്ചു

Web Desk
Posted on May 07, 2019, 2:50 pm

കു​വൈ​ത്ത് സി​റ്റി:വി​മാ​ന​ത്തി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ട് കു​വൈ​ത്ത് എ​യ​ര്‍​വെ​യ്സി​ലെ മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ന്‍  മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.10 ന് ​കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​യി​രു​ന്നു സം​ഭ​വം.

സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ന​ന്ദ് രാ​മ​ച​ന്ദ്ര​ന്‍ (34)ആ​ണ് മ​രി​ച്ച​ത്. ടെ​ര്‍​മി​ന​ല്‍ നാ​ലി​ല്‍ ബോ​യിം​ഗ് 777–300 ഇ​ആ​ര്‍ എ​ന്ന വി​മാ​നം പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ വി​മാ​ന​ത്തി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​രോ ജീ​വ​ന​ക്കാ​രോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.