Web Desk

കുവൈറ്റ്

March 07, 2020, 3:23 pm

കൊറോണ : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്തി

Janayugom Online

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റില്‍ വിലക്കേര്‍പ്പെടുത്തി.  കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ശനിയാഴ്ചമുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നത്. ഇതേ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പുറപ്പെടണ്ട വിമാനം റദ്ധാക്കി. യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു.

ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക,ഫിലിപൈന്‍സ്.ഈജിപ്ത്,സിറിയ,ലബനന്‍ എന്നി രാജ്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. കുവൈത്ത് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

Eng­lish sum­ma­ry: Kuwait bans flights from India

YOU MAY ALSO LIKE THIS VIDEO