15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 4, 2025
June 26, 2025
June 22, 2025
June 19, 2025
May 28, 2025
May 24, 2025
May 12, 2025
May 4, 2025
May 3, 2025
April 21, 2025

കുവൈറ്റ് തീപിടിത്തം; ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തൃശൂര്‍
June 16, 2024 9:41 pm

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ചു നല്‍കുക. ബിനോയിയുടെ മക്കളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ ബിനോയിയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയ മന്ത്രി കുടുംബത്തിന് വീടുവെക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരാൻ അധികൃതരോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ നിർദേശ പ്രകാരം 20ന് നഗരസഭ ഈ വിഷയം മാത്രം അജണ്ടയാക്കി അടിയന്തര കൗൺസിൽ യോഗം ചേരും. 

സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടലും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു. ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ബിനോയിയുടെ കുടുംബം കഴിയുന്നത്. സ്വന്തമായൊരു വീടെന്ന ആഗ്രഹം പൂർത്തീകരിക്കാനാണ് അപകടത്തിന് ഒരാഴ്ച മുമ്പ് ബിനോയ് കുവൈത്തിലേക്ക് പുറപ്പെട്ടത്. തിരുവല്ലയിലുള്ള സുഹൃത്താണ് ജോലി ശരിയാക്കി നൽകിയത്. സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ബിനോയ് വിട പറഞ്ഞതോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്.

Eng­lish Summary:Kuwait Fire; Min­is­ter K Rajan said that a house will be built for the fam­i­ly of Binoy Thomas
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.