കോവിഡ് വ്യാപനം അതിരൂക്ഷമായ 31 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തില്ലെന്ന് കുവൈറ്റ്; അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

Web Desk
Posted on August 02, 2020, 9:34 pm

കുവൈത്ത്​ സിറ്റി: കൊമേഴ്​സ്യൽ വിമാന സർവീസ്​ പുനരാരംഭിക്കുമ്പോള്‍ കര്‍ശന നിലപാടുമായി കുവൈറ്റ്. ഒരറിയിപ്പുണ്ടാകുന്നതുവരെ  കോവിഡ് വ്യാപനം അതിരൂക്ഷമായ 31 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതായി കുവൈറ്റ് ആഭ്യന്തര വിമാനത്താവള അധികൃതര്‍ അറിയിച്ചു.  ഇന്ത്യ, പാകിസ്ഥാന്‍, ഈജിപ്റ്റ്, ഫിലിപ്പൈന്‍സ്, ലെബനന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്. ചൈന, ബ്രസീല്‍, ഇറാന്‍, മെക്സിക്കോ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും സര്‍വീസുകളുണ്ടാകില്ല. ഇന്ത്യക്കാരായ ആയിരക്കണക്കിന്​ പ്രവാസികളാണ്​ കുവൈത്തിലേക്ക്​ വരാൻ കഴിയാതെ കുടുങ്ങിയിട്ടുള്ളത്​.

30 ശതമാനം ആളുകളുമായാണ് ആദ്യം സര്‍വീസ് നടത്തുക. പിന്നീട് കൂടുതല്‍ ആളുകളുമായി സര്‍വീസ് വര്‍ധിപ്പിക്കുമെന്നും കുവൈറ്റ് അധികൃതര്‍ പറയുന്നു. പ്രതിദിനം 100 വിമാന സർവീസുകളാണ്​ പരമാവധി ഉണ്ടാവുക. ആദ്യഘട്ടത്തിൽ രാത്രി പത്തിനും പുലർച്ചെ നാലിനുമിടയിൽ കൊമേഴ്​സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച്​ വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ്​ വിമാനക്കമ്പനികളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

 

Sub: Kuwait has banned until fur­ther notice com­mer­cial flights to 31 coun­tries

you may like this video also