പിരിച്ചുവിടലിനും കൊറോണയ്ക്കുമിടയില് വിശന്നുവലഞ്ഞ ആയിരക്കണക്കിന് പ്രവാസികള്‍ സര്‍ക്കാര്‍ സഹായം തേടി കുവൈറ്റിന്റെ നാനാഭാഗങ്ങളില്‍ തെരുവിലിറങ്ങി. ലോക്ഡൗണ്‍ മൂലം പണിയും പണവുമില്ലാതായ കുവൈറ്റികളെയും പട്ടിണിക്കാരുടെ ഈ നീണ്ട നിരകളില്‍ കാണാം.
രാവിലെ 6 മണിക്ക് കര്‍ഫ്യൂ പിന്‍വലിക്കുന്നതോടെ ഭക്ഷണത്തിനായി ക്യൂവിലെത്തുന്നവര്ക്ക് വൈകിട്ട് 5 മണിയോടെ പാര്‍പ്പിടങ്ങളിലേക്കു മടങ്ങുന്നു. ഭക്ഷണസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ വിതരണത്തിന് എത്താന്‍ വൈകുന്നതും ക്യൂവില്‍ നില്‍ക്കുന്നവരെ മറന്ന് വഴിപോക്കര്‍ക്ക് കിറ്റുകള്‍ നല്കിയ ശേഷം മടങ്ങുന്ന സന്നദ്ധ സംഘടനകളും വോളണ്ടിയര്‍മാരും ധാരാളം ഭക്ഷണം ഇപ്രകാരം തോന്നുംപടി വിതരണം ചെയ്യുന്നതിനാല്‍ ക്യൂവില്‍ നില്ക്കുന്ന യഥാര്‍ത്ഥ പട്ടിണിക്കാര്ക്ക് പലപ്പോഴും കിറ്റുകള്‍ കിട്ടാറില്ലെന്ന പരാതിയും വ്യാപകം.
വിപണിയില്‍ ആവശ്യത്തിന് ഭക്ഷണസാധനങ്ങളും നിത്യോപയോഗ സാധനങ്ങളുമുണ്ടെങ്കിലും കയ്യില്‍ കാശില്ലാത്തതിനാലാണ് സര്‍ക്കാര്‍ സഹായം തേടി മണിക്കൂറുകള്‍ ക്യൂവില്‍ നില്ക്കേണ്ടിവരുന്നതെന്നും അവര്‍ അറിയിച്ചു. വൈകിട്ട് 5 മണിക്ക് വീണ്ടും കര്‍ഫ്യൂ തുടങ്ങുന്നതിനു മുമ്പ് ചില അവസരങ്ങളില്‍ ഭക്ഷണം ലഭിക്കാറില്ല. അന്ന് പാര്‍പ്പിട കേന്ദ്രത്തില്‍ പച്ചവെള്ളം കുടിച്ച് പട്ടിണി കിടക്കുകയേ ഗതിയുള്ളു. ആവശ്യക്കാരല്ലാത്ത വഴിപോക്കര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതുമൂലമുള്ള ഈ ദുഃസ്ഥിതി അവസാനിപ്പിച്ചില്ലെങ്കില്‍ വിശന്നുവലയുന്ന പ്രവാസികളും സ്വദേശികളും തെരുവിലിറങ്ങിയാല്‍ അതു അധികൃതരുടെ കയ്യിലൊതുങ്ങാത്ത സംഘര്‍ഷമായി വളരുമെന്ന് കുവൈറ്റിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.