Web Desk

റിയാദ്

January 03, 2021, 9:03 pm

കോവിഡ് പ്രതിരോധം ‚കര്‍ശന നിയന്ത്രണങ്ങള്‍ക്കൊരുങ്ങി കുവൈറ്റ്

Janayugom Online

ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയാല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചിടണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം .നാളെ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭായോഗത്തിലാകും ശുപാര്‍ശയടക്കമുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുക.

കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം സ്വീകരിച്ച നടപടികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും നാളത്തെ യോഗത്തില്‍ സമര്‍പ്പിക്കും. ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് എത്താതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും തീരുമാനമായി.വിദേശങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ വച്ച്‌ തന്നെ ശക്തമായി നിരീക്ഷിക്കും. ട്രാന്‍സിസ്റ്റ് രാജ്യങ്ങളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞവരും രാജ്യത്തെത്തുമ്പോള്‍ 14 ദിവസത്തെ ഹോം ക്വാറന്റൈനില്‍ നിര്‍ബന്ധമായി പാലിക്കണം. ഇവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സജ്ജീകരണങ്ങളും ഒരുക്കും . ഇതിന് ശബ്ദം, ഇമേജ് തുടങ്ങിയവ ഉപയോഗിക്കും. കുവൈറ്റിലെത്തുന്നവര്‍ ‘ഷ്‌ളോനക്’ ആപ്പും ഉപയോഗിക്കേണ്ടതാണ്.

ക്വാറന്റൈന്‍ പാലിക്കാത്ത സ്വദേശികള്‍ക്ക് പിഴസംഖ്യ വര്‍ധിപ്പിക്കാനും വിദേശികളെ നാടുകടത്താനും ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക’ വാക്‌സിനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Eng­lish sum­ma­ry :Kuwait pre­pares for Kovid defense, tight­ens controls

you may also like this video