Web Desk

January 29, 2021, 11:42 am

കെ വി തോമസ് പ്രതിഷേധം കടുപ്പിച്ചു; കോണ്‍ഗ്രസ് നേതൃത്വം കറിവേപ്പില പോലെ എടുത്തു കളഞ്ഞു

Janayugom Online

കോണ്‍ഗ്രസ് നേതൃത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികള്‍ തന്നെ മാനസീകമായി ബുദ്ധിമുട്ട് ഉണ്ടാക്കിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും , മുന്‍ കേന്ദ്ര മന്ത്രിയുമായാ പ്രൊഫ കെ വി തോമസ് അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഞാന്‍ എല്ലായ്‌പ്പോഴും സംതൃപ്താനണെന്നും ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ പാര്‍ട്ടി മനഃപൂര്‍വ്വം അവഗണിക്കുന്നു, അപമാനിക്കുന്നു വേദനകളാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.താന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന വാര്‍ത്ത വിഷമിപ്പിച്ചു. എന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. സൈബര്‍ ആക്രമണം ഉണ്ടായി. ഇതിനേക്കാള്‍ തന്നെ വിഷമിപ്പിച്ചത് ഞാന്‍ ഒരു അധികാരഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്. മറ്റുപാര്‍ട്ടിക്കാരല്ല എന്നെ അപമാനിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചില ആളുകള്‍ തന്നെയാണ്. പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.

എനിക്കെതിരായി ചില നേതാക്കള്‍ യോജിച്ചുനിന്നു. ഒരു മത്സരത്തിന് ഇനി ഞാന്‍ ആഗ്രഹിക്കുന്നില്ല. മനഃസമാധാനത്തോടുകൂടി പോകണമെന്നാണ് ആഗ്രഹം. സീറ്റിന് വേണ്ടി ഇനി നേതൃത്വത്തിന് മുന്നിലും പോകില്ല. കുടുംബത്തെ ഉള്‍പ്പടെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചു. കുറച്ചുകൂടി മാന്യതയോടുകൂടി നേതൃത്വത്തിന് എന്നോട് പെരുമാറാമായിരുന്നു. പാര്‍ട്ടി ഓഫര്‍ ചെയ്ത പോസ്റ്റുകളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ വ തോമസിന് സീറ്റ് നിഷേധിച്ചിരുന്നു. വിജയിച്ച മറ്റെല്ലാ അംഗങ്ങള്‍ക്കും സീറ്റ് നല്‍കിയിട്ടും കെ വി തോമസിന് സീറ്റ് കൊടുത്തിരുന്നില്ല. എറണാകുുളം സീറ്റ് ഹൈബി ഈടനാണ് നല്‍കിയത്. ലോക്സഭാ സീററിലേക്ക് പരിഗണിക്കാത്ത സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് യുഡിഎഫ് കണ്‍വീനര്‍ ഇതിലേതെങ്കിലും ഒന്ന് നല്‍കുമെന്നു പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നല്‍കിയില്ലെന്നു മാത്രമല്ല അവഗണിക്കുക കൂടിയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. 

eng­lish sum­ma­ry ; KV Thomas inten­si­fies protest; The Con­gress lead­er­ship took it like cur­ry leaves
you may also like this video;