Web Desk

കൊച്ചി:

January 21, 2021, 6:08 pm

ഇനിയും മത്സരിക്കണോയെന്ന് കെ വി തോമസ് ആലോചിക്കണം: ലോറൻസ്

Janayugom Online

പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ.വി.തോമസ് ആലോചിക്കണമെന്നും കെവി തോമസിനല്ല പകരം തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മുതിർന്ന സിപിഎം നേതാവ് എം എം.ലോറൻസ്. ഇക്കാര്യത്തിൽ ചിന്തിച്ച് തീരുമാനമെടുക്കണം. യുവാക്കൾക്ക് പ്രധാന്യം നൽകുന്ന തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്.

കെവി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടത്.
തോമസ് എൽഡിഎഫിലേക്ക് വന്നാൽ അത് പാർട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറൻസ് പറഞ്ഞു. ഇനിയും മത്സരിക്കാൻ നിൽക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെവി തോമസാണെന്നും എംഎം ലോറൻസ് വ്യക്തമാക്കി.

ENGLISH SUMMARY

YOU MAY ALSO LIKE THIS VIDEO