Web Desk

തൃശ്ശൂർ

January 12, 2021, 9:44 pm

കെ വി വിജയദാസ് എംഎൽഎയുടെ നില അതീവ ​ഗുരുതരം; ശസ്ത്രക്രിയക്ക് വിധേയനാക്കി

Janayugom Online

കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അതീവഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കോവിഡ് പൊസീറ്റിവായതിനെ തുടർന്നാണ് വിജയദാസിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ തുടരുകയായിരുന്നു.

തലച്ചോറില്‍ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എംഎൽഎയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Eng­lish summary:KV vijay­das MLA in crit­i­cal condition

You may also like this video: