March 26, 2023 Sunday

Related news

March 5, 2023
March 5, 2023
February 24, 2023
February 22, 2023
February 20, 2023
January 12, 2023
January 3, 2023
December 24, 2022
December 18, 2022
August 27, 2022

എസ്‌ ബി ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!; ഈ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചേക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Janayugom Webdesk
February 8, 2020 3:24 pm

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. അതിനാല്‍ ഈ സമയപരിധിക്കകം കൈവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കണമെന്ന് എസ്ബിഐയുടെ അറിയിപ്പില്‍ പറയുന്നു.

2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ബാങ്കുകള്‍ വന്‍തുക പിഴനല്‍കേണ്ടിവരുമെന്നും ആര്‍ബിഐയുടെ നിര്‍ദേശിച്ചിരുന്നു. ളളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ച് കെവൈസി മാനദണ്ഡങ്ങള്‍ ഇടപാടുകാര്‍ പാലിക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

എങ്ങനെ കെവൈസി മാനദണ്ഡം പാലിക്കാം
ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

ആവശ്യമുള്ള രേഖകള്‍

പാസ്‌പോര്‍ട്ട്
വോട്ടര്‍ ഐഡി
ഡ്രൈവിങ് ലൈസന്‍സ്
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്

എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാന്‍. അതോടൊപ്പം ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കിയാല്‍മതി.

Eng­lish sum­ma­ry: KYC:  Bank may block your account after 28th February

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.