ഗുജറാത്തില്‍ കോവിഡ് 19 ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കൂടാൻ കാരണം എല്‍ ടൈപ്പ് കൊറോണ വൈറസാകാം എന്ന് വിദഗ്ദര്‍. കൊറോണ പടര്‍ന്നു പിടിച്ച ചൈനയിലെ വുഹാനില്‍ വ്യാപകമായി കാണപ്പെട്ട വൈറസാണിത്. 133 പേരാണ് ഗുജറാത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
എസ് ടൈപ്പ് വൈറസിനെക്കാല്‍ വിനാശകാരിയാണ് എല്‍ ടൈപ്പ് വൈറസുകള്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഉയര്‍ന്ന മരണസംഖ്യ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ എല്‍ ‑ടൈപ്പ് വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് വിദേശത്ത് നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.
വുഹാനില്‍ ഇത് വ്യാപകമായി കണ്ടെത്തിയിരുന്നുവെന്നും ഗുജറാത്തിലെ ഒരു വൈറസ് ബാധിതനില്‍നിന്ന് ശേഖരിച്ച സാമ്പിളിലും എല്‍ — ടൈപ്പ് വൈറസ് കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ഗുജറാത്ത് ബയോ ടെക്നോളജി റിസര്‍ച്ച് സെന്റര്‍ (ജിബിആര്‍സി) ലെ ശാസ്ത്രജ്ഞന് സി.ജി ജോഷി പറഞ്ഞു.
ഹൃദയ — ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഏറെയുമെന്ന് അധികൃതര്‍ പറയുന്നു. 60 വയസിനു മുകളിലും അഞ്ച് വയസില്‍ താഴെയും പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയുമെന്നും ഗര്‍ഭിണികളും ജീവന് നഷ്ടമായവരില്‍ ഉള്‍പ്പെടുന്നുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞത്.
അതേസമയം, രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്നലെ 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. 24 മണിക്കൂറിനിടെ 18 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി. ഇന്നലെ 293 കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത ദില്ലിയിൽ ആകെ കൊവിഡ് കേസുകൾ 2918 ആയി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.