മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക; ചുമട്ടുതൊഴിലാളികളുടെ സത്യഗ്രഹ സമരം തുടങ്ങി

Web Desk
Posted on September 30, 2019, 2:49 pm

കൊച്ചി: യന്ത്രവത്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുക , മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ട് തൊഴിലാളി ഫെഡറേഷന്‍ (എ ഐ ടി യു സി)സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി എറണാകുളത്ത് സത്യഗ്രഹ സമരം തുടങ്ങി.

സംസ്ഥാന പ്രസിഡന്റ് കെ എസ് ഇന്ദുശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ ‚സി വി ശശി ‚കെ എ നവാസ് , എം ആര്‍ ഭൂപേഷ് ‚കെ സലിംകുമാര്‍ ‚പ്രകാശന്‍ ‚ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി രാജു ഉദ്ഘാടനം ചെയ്യും.