കയർ ബോർഡിലെ തൊഴിൽ പീഡനത്തിനിരയായി ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ മന്ത്രാലയം. അന്വേഷണത്തിന് മൂന്ന് അംഗ കമ്മിറ്റിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിര്‍ദേശം. ജോളി ഗുരുതരാവസ്ഥയിലായത് തൊഴിൽ പീഡനം മൂലമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് വനിതാ ഓഫിസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാൻസർ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തിൽ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
കയർ ബോർഡ് ഓഫിസ് ചെയർമാൻ, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവർക്കെതിരെയായിരുന്നു ആരോപണം. തൊഴിൽ പീഡനത്തിനെതിരെ ജോളി നൽകിയ പരാതികളെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പിഎം പോർട്ടലിലും പരാതി നൽകിയിരുന്നുമെഡിക്കൽ ബോർഡ് റിപ്പോർട്ട് കയർ ബോർഡ് ഓഫിസ് അവഗണിച്ചു, മെഡിക്കൽ ലീവിന് ശമ്പളം നൽകിയില്ല, മെഡിക്കൽ റിപ്പോർട്ട് അവഗണിച്ച് ആന്ധ്രയിലെ രാജമുദ്രിയിലേക്ക് സ്ഥലം മാറ്റി, ഏഴ് മാസമായി തൊഴിൽ പീഡനം തുടരുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.