ഒന്നരക്കോടി രൂപയുടെ പണമിടപാടു നടത്തിയെന്നു കാണിച്ച് കൂലിപ്പണിക്കാരനു രണ്ടര ലക്ഷം രൂപ നികുതിയടക്കാന്‍ നോട്ടീസ്. ഒഡീഷയിലെ നബരംഗ്പൂര്‍ പുജാരി ബരന്ദി വില്ലേജിലെ സ്വനാധര് ഗോണ്ഡിനാണ് നോട്ടിസ് ലഭിച്ചത്.
സ്വനാധറിന്റെ അക്കൗണ്ടില്‍ 1.47 കോടി രൂപ നിക്ഷേപിച്ചതായും അതിന്റെ നികുതിയായി 2.59 ലക്ഷം രൂപ അടച്ചിട്ടില്ലെന്നും നോട്ടിസില്‍ പറയുന്നു. ഇതുവരെയായി ബാങ്കില്‍ പോലും പോകാത്ത തനിക്ക് ലക്ഷങ്ങളുടെ നികുതി അടക്കാന്‍ നോട്ടീസ് വന്ന ഞെട്ടലിലാണ് ഇദ്ദേഹം.
‘ജീവിതത്തില്‍ ബാങ്കില്‍ പോയിട്ടില്ല. കടയുടെ ഉടമസ്ഥന്റെ മകന് ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ വാങ്ങിയിരുന്നു. വെള്ളക്കടലാസില്‍ വിരലടയാളം പതിപ്പിച്ചതായും സ്വനാധര് പറഞ്ഞു. ഇതിനു മുൻപും നോട്ടീസ് ലഭിച്ചു എങ്കിലും വിദ്യാഭ്യാസം ഇല്ലാത്തതിനാൽ അവ വായിക്കുകയോ അതെ പറ്റി ബോധവാൻ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English summary: Labourer shocked on getting Rs 2.59-lakh tax notice for Rs 1.47-crore bank transactions
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.