Saturday
23 Mar 2019

സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും ഒരു കിലോ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു

By: Web Desk | Saturday 12 May 2018 2:10 PM IST


തൃശൂര്‍: ചേര്‍പ്പിലെ വീട്ടില്‍ നടത്തുന്ന സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി ബംഗാളി തൊഴിലാളികള്‍ കടന്നു കളഞ്ഞു. സാബുവിന്റെ വീട്ടില്‍ നിന്നാണ് കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്‌സല്‍ എന്നിവര്‍ സ്വര്‍ണവുമായി പോയത്. ഇവര്‍ക്കായുള്ള അന്വേഷണം ചേര്‍പ്പ് പൊലീസ് ആരംഭിച്ചു.

Related News