മധ്യപ്രദേശില്‍ ഖനിയില്‍ നിന്ന് ഡയമണ്ട് കുഴിച്ചെടുത്ത രണ്ട് തൊഴിലാളികള്‍ സമ്പന്നരായി. 7.44, 14.98 കാരറ്റ് ഡയമണ്ടുകളാണ് തൊഴിലാളികള്‍ കുഴിച്ചെടുത്തത്.
മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് ഡയമണ്ടുകള്‍ കണ്ടെത്തിയത്. ദിലീപ് മിസ്ത്രി ജരുപ്പൂര് ഖനിയില്‍ നിന്നാണ് 7.44 കാരറ്റ് ഡയമണ്ട് കുഴിച്ചെടുത്തത്. കൃഷ്ണ കല്യാണ്‍പൂര്‍ മേഖലയില്‍ നിന്നാണ് ലഖാന് യാദവ് 14.98 കാരറ്റ് ഡയമണ്ട് കണ്ടെത്തിയത്.
ഇരു രത്നങ്ങളും ഡയമണ്ട് ഹൗസിനെ ഏല്‍പ്പിച്ചു. ഇത് ലേലം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം തൊഴിലാളികള്‍ക്ക് നല്‍കും. 12.5 ശതമാനം റോയല്‍റ്റി കിഴിച്ചുള്ള തുകയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക.
ഡയമണ്ടുകളുടെ യഥാര്‍ത്ഥ വില അറിവായിട്ടില്ല. 7.44 കാരറ്റ് ഡയമണ്ടിന് ഏകദേശം 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . രണ്ടാമത്തെ രത്നത്തിന് ഇതിന്റെ ഇരട്ടി വില ലഭിക്കും.
പിന്നാക്കാവസ്ഥ നേരിടുന്ന ബുന്ദല്‍ഖണ്ഡ് മേഖല ഡയമണ്ട് ശേഖരണത്തിന് പ്രസിദ്ധമാണ്. രണ്ടു ഏക്കര്‍ കൃഷിഭൂമിയുള്ള കര്‍ഷകനാണ് ലഖാന് യാദവ്. കുട്ടികളുടെ പഠനത്തിന് തുക ഉപയോഗിക്കുമെന്ന് ലഖാന് യാദവ് പറഞ്ഞു. താന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേർന്ന് സ്വന്തം ഭൂമിയില്‍ കഴിഞ്ഞ ആറുമാസമായി ഡയമണ്ട് വേര്‍തിരിച്ചെടുക്കാന്‍ ഖനനം നടത്തിവരികയായിരുന്നുവെന്ന് ദിലീപ് മിസ്ത്രി പറഞ്ഞു.
ENGLISH SUMMARY: labors unearth diamonds in madhyapradesh
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.