Janayugom Online
drinking water

കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

Web Desk

കോട്ടയം

Posted on February 21, 2018, 7:26 pm

വേനല്‍ കടുത്തതോടെ കുറിച്ചി പഞ്ചായത്തിലെ ഇത്തിത്താനം പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ചാലച്ചിറ, പുളിമൂട്, പൊന്‍പുഴ, കുമരംകുളം, കാര്‍ഗില്‍, കണ്ണന്ത്രപ്പടി, മലകുന്നം, ആനക്കുഴി, മാത്തന്‍കുന്ന്‌കോളനി, ചിറവംമുട്ടം പ്രദേശങ്ങളാണ് ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

കിണറുകളും തോടുകളും വറ്റിയതും കറ്റോട് പദ്ധതിയില്‍ നിന്നുള്ള ജലവിതരണം കുറഞ്ഞതുമാണ് ശുദ്ധജലക്ഷാമം നേരിടാന്‍ കാരണമായിരിക്കുന്നത്.
ഇതുമൂലം ഈ പ്രദേശങ്ങളില്‍ വെള്ളം വിലയ്ക്കുവാങ്ങുന്ന അവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതിക്കായി ഏകദേശം ആറുകോടി രൂപയോളം ചെലവഴിച്ചെങ്കിലും ചില പദ്ധതികളിലെ വെള്ളം ഉപയോഗപ്രദമല്ലെന്ന പരാതിയുണ്ട്.

ഇത്തിത്താനത്തെ കുടിവെള്ള പദ്ധതികള്‍ക്കാവശ്യമായ ജലം ലഭിക്കുന്ന ചാലച്ചിറ തോടിന്റെ ആഴംകൂട്ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഗുണകരമാകുമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.