പരീക്ഷകേന്ദ്രങ്ങളിലേക്ക് ട്രെയിനില്ല; കല്ലെറിഞ്ഞും റോഡ് ഉപരോധിച്ചും ഉദ്യോഗാര്‍ത്ഥികള്‍

Web Desk

പട്ന

Posted on January 12, 2020, 7:07 pm

പരീക്ഷ നടക്കുന്ന സെന്ററുകളിലേക്ക് ട്രെയിനുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ ട്രെയിനിങ് നേരെ കല്ലെറിഞ്ഞു. ശനിയാഴ്ച ഹാജിപൂരിലാണ് സംഭവമുണ്ടായത്. ബിഹാർ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് പരീക്ഷ കേന്ദ്രങ്ങളായ ബേട്ടിയ, മോത്തിഹാരി എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതിരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ ട്രെയിനിന് കല്ലെറിയുകയും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗുവാഹത്തിയില്‍ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിനാണ് നൂറോളം ആളുകള്‍ കല്ലെറിയുകയും റെയില്‍വേ ട്രാക്കും റോഡും ഉപരോധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. റെയില്‍വേ സ്റ്റേഷനിലെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിക്കും തിരക്കും മൂലം ട്രെയിനില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ട്രെയിനിന്‍റെ ജനാല വഴിയും മറ്റും ഇവര്‍ അകത്തേക്ക് കയറാന്‍ നോക്കുകയും ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടക്കുകയും ചെയ്യുകയായിരുന്നു.

Eng­lish sum­ma­ry: Lack of enough train to exam cen­ters, can­di­dates threw stones at train

YOU MAY ALSO LIKE THIS VIDEO