ലോക രാജ്യങ്ങളെ മുഴുവൻ പിടിച്ചു ഉലയ്ക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നണിൽ സകല സന്നാഹങ്ങളും പരാജയപ്പെടുന്ന അവസ്ഥയാണ്. മെഡിക്കൽ ഉപകരണങ്ങളും കിറ്റുകളും ഉൾപ്പടെയുള്ളവയുടെ കാര്യത്തിൽ ലോക രാജ്യങ്ങൾ എല്ലാം ദൗർലഭ്യം നേരിടുകയാണ്. ലോകത്ത് രോഗികളുടെ എണ്ണം കൂടിയതോടെ കിടക്കാനുള്ള ബെഡ്ഡുകളുടെ കാര്യത്തിലും വലിയ ലഭ്യതകുറവാണ് അനുഭവപ്പെടുന്നത്.
ഫേസ് മാസ്കളുടെയും സുരക്ഷാ കിറ്റുകളുടെയും ക്ഷാമത്താൽ ഒഴിവാക്കിയ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോക്ടർമാർ. ബിബിസിയാണ് കൊറോണകാലത്തെ ആരോഗ്യ മേഖലയിൽ ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി പുറത്തു കൊണ്ട് വന്നത്.
ഇതുവരെ ഇംഗ്ലണ്ടില്‍ 42, 479 കേസുകളാണ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ 13 മണിക്കൂര്‍ വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രികളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. അതും പി.പി കിറ്റുകള്‍ ലഭിക്കാത്തതിനാല്‍ പ്ലാസ്റ്റിക് കവറു കൊണ്ട് മുഖവും ശരീരവും മറച്ചും സ്കൈ ഗോഗിള്‍സ് ഉപയോഗിച്ച് കണ്ണുകള്‍ മറച്ചുമാണ് ഐസിയുകളില്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിചരിക്കുന്നതെന്നും ഡോക്ടര്‍ പറയുന്നു.
ENGLISH SUMMARY: lack of medical equipment to fight against corona in developed countries
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.