വിപണിയിൽ വില കുറഞ്ഞ ആൻഡ്രോയ്ഡ്‌ മൊബൈലുകളുടെ ലഭ്യത കുറവ്‌ ഇടത്തരക്കാരായ വിദ്യാർത്ഥികളെ വലയ്ക്കുന്നു

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം

Posted on May 31, 2020, 7:47 pm

മൊബൈല്‍ ഫോണുകളുടെ ക്ഷാമം ജില്ലയില്‍ നേരിട്ടതോടെ ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് കഴിയാതെ വിദ്യാർത്ഥികള്‍. വിവിധ മൊബൈല്‍ കമ്പനികളുടെ വിലകുറഞ്ഞതും പുതിയ മോഡലുകളിലുള്ള ആണ്‍ട്രോയ്ഡ് സെറ്റുകള്‍ വിപണില്‍ ലഭ്യത കുറഞ്ഞതോടെ വെട്ടിലായാത് സാധാരണക്കാരുടെ മക്കളുടെ പഠനത്തിനാണ് തിരിച്ചടിയായത്. സ്‌കൂള്‍, കോളേജ് അടക്കമുള്ള ക്ലാസുകള്‍, ഇന്റര്‍വ്യുകള്‍ തുടങ്ങിയവ ഓണ്‍ ലൈന്‍ വഴി ആയതോടെ മൊബൈല്‍ ഫോണിന്റെ ആവശ്യം ഗണ്യമായി വര്‍ദ്ധിച്ചത്. ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ലഭിക്കുന്ന നോട്ടുകള്‍, ക്ലാസുകള്‍ എന്നി വ്യക്തമായി കാണുന്നതിനും ഉപയോഗിക്കുന്നതിനും കൂടുതല്‍ മൊമ്മറി സ്‌റ്റോറേജുകള്‍ ഉളളതും മൊബൈലുകളാണ് ഇപ്പോള്‍ പലരും ഉപയോഗിച്ച് വരുന്നത്.

ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് എന്നിവയുടെ താല്കാലിക ഉപയോഗത്തിനും ഫോണ്‍ ചെയ്യുന്നതിനുമായാണ് ഇത്തരം മൊബൈലുകള്‍ ഉപയോഗിച്ച് വന്നത്. എന്നാല്‍ ഓണ്‍ ലൈന്‍ വഴി ക്ലാസുകള്‍ ആരംഭിച്ചതോടെ വലുതും മികച്ച സ്‌റ്റോറേജുകള്‍ ഉള്ള മൊബൈല്‍ ഫോണുകളുടെ ആവശ്യക്കാര്‍ ഏറെയായി. എന്നാല്‍ ഇത്തരം ഫോണുകള്‍ക്ക് മാര്‍ക്കറ്റില്‍ വലിയ വില നല്‍കി വാങ്ങേണ്ട അവസ്ഥയിലാണ് ആളുകള്‍. മുമ്പ് 10000ന് താഴെയുള്ള വിലയ്ക്ക് മികച്ച മൊബൈലുകള്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമായിരുന്നു. എന്നാല്‍ കോവിഡ് 19 ആരംഭിച്ചതിന് ശേഷം കടകളിലുള്ള മൊബൈലുകള്‍ കൂട്ടത്തോടെ വിറ്റഴിയുകയും പുതിയ മൊബൈലുകള്‍ ഏജന്‍സികള്‍ വഴിയുള്ള ലഭ്യത കുറഞ്ഞതും സാധാരണ ജനങ്ങളെ വെട്ടിലാക്കി.

ലോക് ഡൗണ്‍ ആരംഭിച്ചതിന് ശേഷം മോബൈല്‍ കമ്പനികളില്‍ നിന്ന് അംഗീകൃത ഇടനിലക്കാര്‍ വഴി കടകളില്‍ ഫോണുകള്‍ എത്തിക്കുന്നത് നിലച്ചിരിക്കുകയാണ്. ഇവരുടെ ഗോഡൗണുകളില്‍ പഴയ സ്‌റ്റോക്ക് തീര്‍ന്നതും അതിര്‍ത്തി കടന്ന് കൂടുതല്‍ മൊബൈലുകള്‍ എത്തുന്നത് വളരെ കുറയുകയും ചെയ്തു. പുതിയതും വിലകുറഞ്ഞതുമായ വിവിധ കമ്പനികളുടെ മൊബൈലുകളാണ് ഇപ്പോള്‍ ജില്ലയില്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ വിലകൂടിയതും പഴയ മോഡലിലുള്ള മൊബൈലുകള്‍ വിതരണക്കാര്‍ വഴി കടകളില്‍ ലഭ്യമാകുന്നുണ്ട്.

മുമ്പ് നിര്‍മ്മിച്ച് സ്‌റ്റോക്ക് ചെയ്ത മൊബൈലുകള്‍ വിലകൂട്ടി വിപണിയില്‍ ഇറക്കുവാനും വില്‍ക്കാതെ കെട്ടികിടക്കുന്ന പഴയ മൊഡല്‍ മെബൈലുകള്‍ വിറ്റഴിക്കാനും ചില്ലറ മൊബൈല്‍ വ്യാപരികള്‍ക്ക്് കടം അനുവദിക്കാതിരിക്കുവാനുമാണ് മൊത്തകച്ചവടക്കാര്‍ ഇത്തരത്തില്‍ ക്ഷാമം ഉണ്ടാക്കിയിരിക്കുന്നതെന്ന് സംശയിക്കുന്നതായും മൊബൈല്‍ വ്യാപാരികള്‍ സംശയിക്കുന്നു. മൊബൈലിന്റെ ക്ഷാമം വര്‍ദ്ധിച്ചതോടെ ഓണ്‍ ലൈന്‍ വഴിയുള്ള ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതെ വിഷമിക്കുന്ന അനവധി വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ഉള്ളത്.

YOU MAY ALSO LIKE THIS VIDEO