ബസിലും ട്രെയിനിലും എല്ലാം യാത്ര ചെയ്യുമ്പോൾ ഏവരും പേടിക്കുന്ന ഒന്നാണ് മോഷണം. ഒരിടവേളയ്ക്കുശേഷം തമിഴ്പെണ് സംഘങ്ങൾ ബസുകൾ കേന്ദ്രീകരിച്ചു മോഷണം തുടങ്ങുമ്പോൾ അതിൽ പെട്ടുപോകുന്നത് ഒന്നും അറിയാത്ത നിരപരാധികളാണ്. രണ്ടാഴ്ചയ്ക്കിടെ മൂന്നു കേസുകളാണ് തൊടുപുഴ സ്റ്റേഷൻ പരിധിയിൽ ലഭിച്ചത്. കൂടുതൽ മോഷണങ്ങൾ നടക്കുന്നതാകട്ടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന ബസുകളിലും. തൊടുപുഴ പൊലീസ് വിവിധ സമയങ്ങളിലായി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ബസുകളിലും മിന്നൽ പരിശോധന നടത്തുകയും യാത്രാക്കാർക്ക് മോഷ്ടാക്കളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ആറു മാസം മുൻപ് വിവിധ സംഭവങ്ങളിലായി ഒന്നരലക്ഷത്തോളം രൂപയാണ് നഗരത്തിൽ വിവിധ ബസുകളിൽ നിന്നും മോഷണം പോയതായി പരാതിയുള്ളത്.
കണ്ടാൽ സംശയം ഒന്നും തോന്നാത്ത വിധത്തിൽ വസ്ത്രം ധരിച്ചെത്തുന്ന ഇവര് തിരുട്ടുഗ്രാമങ്ങളിൽ നിന്നുമാണ് എത്തുന്നത്. തിരക്കുള്ള ബസ് തിരഞ്ഞ് പിടിച്ച് കയറുന്ന ഇവർ മോഷണം നടത്തുകയും അത് ആരെങ്കിലും ശ്രദ്ധിച്ചു എന്ന് കണ്ടാൽ വിദഗ്ദമായി അടുത്ത് നിൽക്കുന്ന ആളിന്റെ ബാഗിൽ വെച്ച് കടന്ന് കളയാറാണ് ഇവരുടെ രീതി. തിരിട്ടു ഗ്രാമത്തിൽ നിന്നുമെത്തുന്ന ഇവർ മോഷണത്തിൽ പലവിധ തന്ത്രങ്ങളുമായാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. പുരുഷന്മാരേക്കാൾ കൂടുതൽ വിദ്യകൾ സ്ത്രീകൾ മനസ്സിലാക്കിയിരിക്കുന്നതിനാൽ തന്നെ മാഫിയാസംഘങ്ങൾ ഇവരെ ബസിലേയ്ക്ക് കയറ്റി വിടുന്നത്.
ബസിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് യുവതിയെ പോലീസ് പിടികൂടിയത് അടുത്തിടത്തായിരുന്നു. മറ്റു യാത്രാക്കാരായ സ്ത്രീകൾ പോലുമറിയാതെ ബ്ലെയഡ് ഉപയോഗിച്ച് കീറി പഴ്സും മറ്റു സാധനങ്ങളും കൈക്കലാക്കിയ ശേഷം അടുത്ത സ്റ്റോപ്പിലിറങ്ങി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. ചിലപ്പോൾ ഉറക്കം നടിച്ച് അടുത്തിരിക്കുന്ന ഇവർ സഹയാത്രാക്കാരിയറിയാതെ ബാഗിന്റെ സിബ് തുറക്കുകയും പഴ്സ് കൈക്കലാക്കി മുങ്ങുകയും ചെയും. സംഘമായി കയറുന്ന ഇവർ യാത്രാക്കാരുടെ ശ്രദ്ധ തിരിക്കുവാനായി സുഖമില്ലാത്തത് പോലെ അഭിനയിക്കുകയും അതിനിടയിൽ കൂട്ടാളി തട്ടിപ്പ് നടത്തുകയും ചെയ്യും. ഇവരെ പിടികൂടിയാലും നിസാരമായി കേസിൽ നിന്ന് ഊരിപ്പോകുകയും വീണ്ടു മോഷണം തുടരുകയും ചെയ്യും.
you may also like this video;