അടിമാലിയില്‍ പൂട്ടിയിട്ട കാറില്‍ കണ്ടെത്തിയ വീട്ടമ്മയെ ഭര്‍ത്താവ് മാത്യൂ ഇതിന് മുന്‍പും ഉപേക്ഷിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ഏതാനും വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വച്ച് കാറില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ രണ്ടാം ഭര്‍ത്താവ് ശ്രമിച്ചതായാണ് പൊലീസ് പറയുന്നത്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ലൈലാ മണിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മകന് മഞ്ജിത്ത് സമ്മതിച്ചു. അതിനിടെ, മാത്യുവിനെ കണ്ടെത്തുന്നതിനുളള ശ്രമം പൊലീസ് ഊര്‍ജിതമായി തുടരുന്നു.
കഴിഞ്ഞദിവസമാണ് അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചമുതൽ ഈ വാഹനം കല്ലാർകുട്ടി റോഡിൽ പാൽക്കോ പമ്പിന് സമീപം പാർക്കുചെയ്തിരുന്നു. വെള്ളിയാഴ്ച ഓട്ടോഡ്രൈവർമാരാണ്, അവശനിലയിൽ ഇവരെ കണ്ടത്. വാഹനം പൂട്ടിയിരുന്നു. ഇത് മാത്യുവിന്റെ പേരിൽ മാനന്തവാടിയിൽ രജിസ്റ്റർചെയ്തതാണ്.
പോലീസിന്റെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മാത്യുവിനൊപ്പമാണ് ഇവിടെ എത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്കുചെയ്ത് ഭർത്താവ് പ്രാഥമികാവശ്യം നിർവഹിക്കാൻ പോയെന്നാണ് ഇവർ പറയുന്നത്. പോലീസും നാട്ടുകാരും തിരഞ്ഞെങ്കിലും വെള്ളിയാഴ്ച വൈകിയിട്ടും മാത്യുവിനെ കണ്ടെത്താനായിട്ടില്ല.
English summary: Lady abandoned at Idukki son reached hospital police looks for second husband
YOU MAY ALSO LIKE THIS VIDEO