ലേഡി ഓറിയൻ്റെൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി മാർച്ച് 14 — ന് തീയേറ്ററിലെത്തും. റോസിക എൻറർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ നിർമ്മിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ്.രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൂർണ്ണമായും, ഒരു ലേഡീഓറിയൻ്റൽ ആക്ഷൻ ത്രില്ലർ ചിത്രമെന്ന് രാഷസിയെ വിശേഷിപ്പിക്കാം.
തൻ്റേടിയും, ബുദ്ധിമതിയുമായ സുപ്രിയ ഐ.പി.എസിൻ്റെ സാഹസികമായ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്.പുതിയതായി ഒരു സിറ്റിയിൽ ചാർജെടുത്ത സുപ്രിയ ഐ.പി.എസ്, ആ സിറ്റിയെ ഒരു ക്ലീൻ സിറ്റിയായി മാറ്റിയെടുക്കാൻ ശ്രമം തുടങ്ങി. മയക്ക് മരുന്ന് മാഫിയയ്ക്കെതിരെയാണ് സുപ്രിയ ആദ്യം ആഞ്ഞടിച്ചത്.ബുദ്ധിമതിയും, തന്ത്രശാലിയുമായ സുപ്രിയയുടെ സാഹസിക കഥ രാഷസി എന്ന ചിത്രത്തെ പ്രേക്ഷകരുടെ ഇഷ്ട ചിത്രമാക്കുന്നു. കൈലേഷ്, റഫീക് ചോക്ളി എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തിളങ്ങുന്നു.
റോസിക എൻ്റർപ്രൈസസ്, എൽ.ജി.എഫ് സ്റ്റുഡിയോ എന്നീ ബാനറുകളിൽ, പവൻകുമാർ, രമേശ് വി.എഫ്.എ.എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രാഷസി, മെഹമ്മൂദ് കെ.എസ്.രചന, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി — ഷെട്ടി മണി, എഡിറ്റർ — ജോവിൽ ജോൺ, സംഗീതം — പി.കെ.ബാഷ്, പശ്ചാത്തല സംഗീതം — ജോയ് മാധവ്, മേക്കപ്പ് — നിഷാന്ത് സുപ്രൻ, കോസ്റ്റും — ശാലിനി മുബൈ, ദേവകുമാർ,ഫയ്റ്റ് — ശരവണൻ, ഡി.ഐ‑ദീപക്, നൃത്തം — റിയാസ്, അസോസിയേറ്റ് ഡയറക്ടർ — അർജുൻ ദേവരാജ്, ധരം, പി.ആർ.ഒ- അയ്മനം സാജൻ. കൈലേഷ്, രുദ്വിപട്ടേൽ, പ്രീതി, റഫീക് ചോക്ളി, നാരായണൻകുട്ടി ‚സലിം ബാവ ‚ഗ്രേഷ്യ അരുൺ, നിമിഷ ബിജോ, നിഷാന്ത്, വിക്രം ജയൻ മുബൈ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.