ട്രംപിന് വിഷം കലര്‍ന്ന കത്ത് അയച്ച സംഭവം; സ്ത്രീ അറസ്റ്റില്‍

Web Desk

വാഷിങ്ടൺ

Posted on September 21, 2020, 5:56 pm

അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ ഒരു സ്ത്രീ അറസ്റ്റില്‍. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയതത്. അറസ്റ്റ് ചെയ്ത് സ്ത്രീയുടെ പേര് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

വൈറ്റ് ഹൗസ് വിലാസത്തില്‍ ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം സുരക്ഷാ സേന കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കവര്‍ കാനഡയില്‍ നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. കവര്‍ എവിടെ നിന്ന് വന്നു, ആരാണ് കവര്‍ അയച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല. ഇതു സംബന്ധിച്ച കേസ് എഫ്ബിഐയും പോസ്റ്റല്‍ ഇൻസ്പെക്ഷന്‍ സര്‍വീസും കാനഡയിലെ ഏജൻസികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍ വന്ന വിലാസത്തില്‍ നിന്ന് ട്രംപിന് നേരത്തെ അയച്ച പോസ്റ്റുകളും അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തില്‍ അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടെയുളള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തു വിട്ടിട്ടില്ല.

ENGLISH SUMMARY: LADY ARRESTED FOR POISON LETTER TO TRUMP

YOU MAY ALSO LIKE THIS VIDEO