Tuesday
20 Aug 2019

കളക്‌ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു

By: Web Desk | Friday 3 August 2018 2:25 PM IST


fire- janayugom

തൊടുപുഴ: ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു.  പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ സാലി എന്ന സ്ത്രീയാണ് കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിൽ  ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

പോലീസുകാരുടെ സമീപനത്തിൽ  മനംമടുത്തുവെന്ന് ആരോപിച്ച്‌ ദേഹത്ത് പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച യുവതിയെ പോലീസുകാര്‍ തന്നെ തടയുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Related News