ജീവിതത്തിൽ നിരവധി യാതനകളും കഷ്ടപ്പാടുകളം അനുഭവിക്കുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നവർ ചുരുക്കമാണ്. പലരും ശിഷ്ടകാലം ഒതുങ്ങിക്കൂടാൻ ശ്രമിക്കും. എന്നാൽ മറ്റു ചിലരാകെട്ടെ പോരാടാൻ ശ്രമിക്കും. അത്തരത്തിൽ 14ാം വയസ്സു മുതൽ അനുഭവിക്കുന്ന നരകയാതനകളെ അതിജീവിച്ച് മുന്നേറിയ ഒരു യുവതി തന്റെ അനുഭവങ്ങൾ സോഷ്യൽമീഡിയവഴി പങ്കുവെക്കുകയാണ്.
14ാം വയസ്സിൽ വിവാഹം കഴിഞ്ഞതോടൊണ് യുവതിയുടെ ദുരിതങ്ങൾ ആരംഭിക്കുന്നത്. അന്ന് മുതൽ എല്ലാ ദിവസവും ബലാത്സംഗത്തിനിരയായ യുവതി അടുത്ത ഏഴു വർഷത്തിനിടെ ജന്മം നൽകിയത് നാലു കുട്ടികൾക്കാണ്. സ്വന്തം ഭർത്താവിൽ നിന്ന് തന്നെ ബലാത്സംഗത്തിനിരയാകേണ്ടി വന്നെന്നും തന്റെ ആകെയുള്ള സമ്പാദ്യമായ പതിനായിരം രൂപയിൽ നിന്നും എണ്ണായിരവും മോഷ്ടിക്കുകയും മദ്യപിച്ചെത്തി തന്നെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും യുവതി പറയുന്നു. ഹ്യൂമൺസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തന്റെ അനുഭവം തുറന്ന് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
പതിനാലാം വയസ്സിലാണ് അയ്യാളുമായുള്ള വിവാഹം കഴിയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടമായിരുന്നു അത്. എന്നെപ്പോലെ ഗ്രാമത്തിലുള്ള ഒരു പെൺക്കുട്ടിയല്ല, നഗരത്തിലുള്ള പെൺക്കുട്ടിയാണ് മനസ്സിലെന്നുള്ള കാര്യം വിവാഹത്തിന്റെ അന്നാണ് അയ്യാള്‍ തുറന്ന് പറയുന്നത്. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞപ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. എന്റെ ആദ്യത്തെ കുഞ്ഞ് പിറന്നത് പതിനഞ്ചാം വയസ്സിലാണ്. ശേഷമുള്ള ഏഴു വർഷത്തിനുള്ളിൽ നാലു കുട്ടികളുണ്ടാകുകയും ചെയ്തു.
നിരന്തരം മദ്യപാനിയായ അയ്യാൾ സ്ഥിരം മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവായിരുന്നു. മദ്യപിക്കുന്നതിനും ചൂതാട്ടത്തിന് വേണ്ടിയുമാണ് അയാൾ കൂടുതൽ സമയവും ചെലവഴിക്കുക. വീട്ടിലെയോ എന്റെയോ കാര്യങ്ങളിൽ ഒന്നും തന്നെ ശ്രദ്ധിക്കാതിരുന്നതിനാൽ ജീവിക്കുവാൻ വേണ്ടി അടുത്തുള്ള ഒരു ആശുപത്രിയിൽ തൂപ്പുകാരിയായി ജോലിയ്ക്ക് പ്രവേശിച്ചു. തിരിച്ചെത്താൻ ഒരു മിനിറ്റ് വൈകിയാൽ ഇത്രയും നേരം ആരുടെ കൂടെ പോയി കിടക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്ത് മർദ്ദിക്കും. മൃഗത്തെപ്പോലെയാണ് അയാൾ എന്നോട് പെരുമാറിയിരുന്നത്. എല്ലാ രാത്രിയിലും അയാൾ എന്നെ ബലാത്സംഗം ചെയ്യും. ഒരു ദിവസം എന്റെ മുഖത്ത് അടിച്ചപ്പോൾ മുൻവശത്തെ പല്ല് കൊഴിയുകയും രക്തം വാർന്ന് കൊണ്ടിരുന്നിട്ടും നിർത്താതെ മർദ്ദിക്കുകയും ചെയ്തു. ഓരോ ദിവസങ്ങൾ കഴിയും തോറും എന്റെ ശരീരത്തിൽ മുറിവുകൾ കൂടിക്കൊണ്ടിരുന്നു. സഹായത്തിന് പോലും ആരും തന്നെ ഉണ്ടായിരുന്നില്ല.
you may also like this video;
അയാൾക്ക് പരസ്ത്രീ ബന്ധവുമുണ്ടെന്നുള്ള കാര്യവും അറിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന സമയത്ത് ആശുപത്രിയിലെ സഹപ്രവർകരാണ് ആശ്വസിപ്പിക്കാൻ അടുത്ത് ഉണ്ടായിരുന്നത്. അതിനിടയിലാണ് ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചത്. അങ്ങനെ മക്കളുടെ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. എന്നാൽ ഇത് കണ്ടതോടെ അയാൾ മർദ്ദിക്കാൻ തുടങ്ങി. അങ്ങെനെ അയാളറിയാതെ രാവിലെ മൂന്ന് മണിമുതൽ നാലുമണി വരെ പഠിക്കാൻ തുടങ്ങി. കൃത്യ സമയത്ത് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ജോലി ഉപേഷിക്കേണ്ടി വന്നു. എന്നാൽ എന്റെ ഭാഗ്യമെന്നോളം എനിക്ക് അടുത്തുള്ള സർവകലാശാലയിൽ ഒരു ജോലി ലഭിച്ചു.
അവിടെ വെച്ച് ഒരുപാട് പേരെ പരിചയപ്പെട്ടു. അതിലെ കുറച്ച് കുട്ടികൾ എന്നെ ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്തു. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൽ കുറച്ച് വൈകിയിരുന്നു. ഞാൻ സ്വരുക്കൂട്ടി വെച്ചിരുന്ന പതിനായിരം രൂപയിൽ നിന്നും എണ്ണായിരം രൂപയും അയാൾ മോഷ്ടിച്ചെടുത്ത് മദ്യപിച്ചു. തിരിച്ചെത്തി എന്റെ സാധനങ്ങളെല്ലാം എടുത്ത് പുറത്തേയ്ക്ക് എറിഞ്ഞു. അതോടെ മക്കളെയും കൂട്ടി ഞാൻ അവിടെ നിന്നിറങ്ങി. പിന്നീടുള്ള താമസം ബന്ധുക്കളുടെ കൂടെയായിരുന്നു. വൈകാതെ ഒരു വാടക വീട്ടിലേയ്ക്ക് താമസം മാറ്റി. അങ്ങോട്ടേയ്ക്കും അയാൾ എത്താൻ ശ്രമിച്ചു എങ്കിലും ഞാനതിന് അനുവദിച്ചില്ല.
ഇപ്പോൾ രണ്ട് വർഷമായി ഞാൻ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. ഞാൻ എന്തുകൊണ്ടാണ് അയാളിൽ നിന്നും വിവാഹമോചനം നേടാത്തതെന്താണെന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്. അയാൾക്ക് വേണ്ടി സമയം ചെലവഴിക്കാൻ ഇല്ലാ എന്നാണ് ഞാൻ അവർക്ക് നൽകുന്ന മറുപടി. ഒരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നുണ്ട് ഞാൻ. ഇന്ന് എനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ട്. അടുത്തിടെ ഒരു വിദ്യാർത്ഥി എനിക്ക് പൊതുവിജ്ഞാന പുസ്തകം വാങ്ങി തന്നു. അതു ഞാൻ ദിവസവും വായിക്കാറുണ്ട്. ഇപ്പോഴത്തെ എന്റെ സ്വപ്നം എന്തെന്ന് വെച്ചാൽ എന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക എന്നതാണ്. അയാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷ ആയിരിക്കും അത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.