ജങ്ക് ഫുഡ് സ്ഥിരമാക്കിയവര്‍ സൂക്ഷിച്ചോ.. ചിക്കന്‍ ഓര്‍ഡര്‍ ചെയ്താല്‍ മക്‌ഡൊണാള്‍ഡിന്റെ വക കോഴിയുടെ ചിറക് ഫ്രീ

Web Desk
Posted on April 26, 2019, 6:26 pm

സിങ്കപ്പൂര്‍: ഫാസ്റ്റ് ഫുഡ് മേഖലയിലെ പ്രശസ്തരായ മക്‌ഡൊണാള്‍ഡില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ വിഭവത്തില്‍ കോഴിയുടെ തൂവലുള്‍പ്പെടെയുള്ള ചിറക് ലഭിച്ചതായി വീട്ടമ്മ.
മകള്‍ക്ക് നല്‍കാനായി വാങ്ങിയ ചിക്കനിലാണ് കോഴിയുടെ ചിറക് ലഭിച്ചത്. അവള്‍ കഴിച്ചപ്പോള്‍ വായ് മുഴുവന്‍ കോഴിയുടെ തൂവല്‍ കൊണ്ടു നിറഞ്ഞത് കണ്ട് നോക്കിയപ്പോഴാണ് സംഭവം പിടികിട്ടിയതെന്നും ബീജിങ് സ്വദേശിനിയായ വീട്ടമ്മ പറയുന്നു.
അതേസമയം ഇതിനെക്കുറിച്ച് പരാതി നല്‍കാനെത്തിയപ്പോള്‍ ഇക്കാര്യം കടയുടമ നിഷേധിച്ചു.
നഷ്ടപരിഹാരം ഒന്നും വേണ്ടെന്നുവെച്ച വീട്ടമ്മ, കടയ്‌ക്കെതിരെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് പരാതി നല്‍കി.