Friday
15 Nov 2019

രാജസ്ഥാനിലെ പാലിയില്‍ 30കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

By: Web Desk | Wednesday 5 June 2019 6:03 PM IST


പാലി: രാജസ്ഥാനിലെ പാലിയില്‍ ക്ഷേത്രത്തിില്‍പോയ 30കാരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പണവും ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെ യുവതി തന്നെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരാണ് അറസ്റ്റിലായത്.

മെയ് 26നാണ് യുവതി പീഡനത്തിനിരയായത്. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രതികള്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. അയല്‍വാസിയുമൊത്ത്  ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ സംഘം തടഞ്ഞുനിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

Related News