ചിത്രകാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു

Web Desk
Posted on November 28, 2017, 12:31 pm

ചിത്രകാരി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു.
തമിഴ്‌നാട് ശിവഗംഗ സ്വദേശിനിയായ വല്ലിയമ്മ വി (34) ആണ് മരിച്ചത്. മാര്‍ത്തഹള്ളിയിലെ സെസ്‌ന ബിസിനസ് പാര്‍ക്കിലെ അലോഫ്റ്റ് ഹോട്ടലിന്റെ ഒമ്പതാം നിലയില്‍ നിന്നാണ് യുവതി ചാടി മരിച്ചത്. തിങ്കളാഴ്ച രാവിലെ 11. 30 നാണ് സംഭവം.

പെയിന്റിംഗ് ചെയ്യുന്ന യുവതി പെയിന്റിംഗ് കിറ്റുമായാണ് ചാടിയതെന്ന് വൈറ്റ് ഫീല്‍ഡ് ഡി സി പി അബ്ദുല്‍ അഹദ് പറഞ്ഞു. ഞായാറാഴ്ച രാവിലെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ പഠിക്കുകയാണെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വീട്ടില്‍ വിവരമറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് 10 വയസുള്ള ഒരു മകനുണ്ട്. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ യുവതിയ്ക്ക് കടുത്ത വിഷാദ രോഗമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി.